വാഷിങ്ടൺ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ അധികാരമൊഴിഞ്ഞ് രാജ്യം വിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം. ഇക്കാര്യം നിക്കോളായ് മഡുറോയോട് ടെലിഫോൺ സംഭാഷണത്തിൽ ട്രംപ് നേരിട്ട് പറഞ്ഞതായാണ് റിപ്പോർട്ട്. മഡുറോയും അടുത്ത ബന്ധുക്കളും സുരക്ഷിതമായി രാജ്യം വിട്ടുപോകാനുള്ള അവസരം ഒരുക്കാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തെന്നും മയാമി ഹെറാൾഡിന്റെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ മഡുറോ ഇത് നിഷേധിച്ചു; നിയമനടപടികളിൽ നിന്ന് ഒഴിവാക്കണമെന്ന് മഡുറോ ആവശ്യപ്പെട്ടു. ......
ദോഹ: ഖത്തറിൽ അടുത്ത ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കാനില്ലെങ്കിലും തണുപ്പ് ക്രമേണ കൂടുമെന്ന് കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. ഖത്തർ മെറ്റീരോളജി ഡിപ്പാർട്മെന്റിലെ കാലാവസ്ഥാ നിരീക്ഷകനായ അബ്ദുള്ള അൽ-ഹദ്ദാദ് ഖത്തർ ടിവിയിലെ "Our Life" പരിപാടിയോട് സംസാരിക്കുകയായിരുന്നു.നാളെത്തുടങ്ങി ഗൾഫ് പ്രദേശത്ത് മധ്യമവും ഉയർന്നതുമായ മേഘങ്ങൾ രൂപപ്പെടാമെങ്കിലും യാതൊരു വലിയ കാലാവസ്ഥാ പ്രതികരണവും ഉണ്ടാകില്ല. ......
ദോഹ: പ്രാദേശിക മാലിന്യ വസ്തുക്കൾ ഉപയോഗിച്ചുള്ള ‘ഗ്രീൻ ഹ്യൂമാനിറ്റേറിയൻ ഡിസൈൻ മത്സരത്തിന്
തുടക്കം കുറിച്ച് ഖത്തർ മ്യൂസിയങ്ങൾ (QM).
16മുതൽ 30 വയസ്സ് വരെയുള്ള യുവ പ്രതിഭകൾക്ക് സുസ്ഥിരവും മാനവികത യിലൂന്നിയ ഡിസൈൻ വികസിപ്പിക്കാൻ അവസരം നൽകുന്നതാണ് മത്സരം
മത്സരം നവംബർ 2025 മുതൽ ജൂലൈ 2026 വരെ നീണ്ടുനിൽക്കും. ഡിസൈനർമാർ ഡിസംബർ 15, 2025-നകം international@qm.org.qa എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യണം.
മത്സരത്തിൽ പങ്കെടുക്കുന്നവർ പ്രാദേശിക മാലിന്യ വസ്തുക്കൾ ഉപയോഗിച്ച് ഫർണിച്ചർ, ഉപകരണങ്ങൾ, ചെറുകിട സംവിധാനങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യേണ്ടതുണ്ട്. ......
ദോഹ: നിക്ഷേപവും വാണിജ്യവുമായ കോടതി, ലോ ഫർമുകൾക്കായി ‘തഖാദി’ ഇലക്ട്രോണിക് സിസ്റ്റവും, കോടതിയിലെ കേസ്സിടാക്കൽ മുതൽ വിചാരണ നടപടികൾ വരെ ഉൾപ്പെടുന്ന ന്യായപ്രക്രിയകളും വിശദീകരിക്കുന്ന പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു.
പരിശീലനത്തിൽ പ്രായോഗിക സെഷനുകളും ദൃശ്യാവിഷ്കാരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകർക്ക് കോടതിയുടെ പ്രവർത്തനരീതികളും ഡിജിറ്റൽ സംവിധാനങ്ങളും നേരിട്ടറിയാൻ അവസരം ലഭിക്കും.
ഡിജിറ്റൽ നീതിപ്രവർത്തനങ്ങൾ ശക്തമാക്കുകന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. ......
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തു. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവിന് പിന്നാലെ രാഹുൽ ഈശ്വറിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ......
കൊച്ചി : കൊച്ചിൻ ഫിലിം സൊസൈറ്റി യും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ബെസ്റ്റ് ഓഫ് ഐ എഫ് എഫ് കെ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു. നാടക കൃത്തും സംവിധായകനുമായ ടി. ......
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലോകകപ്പ് ചാമ്പ്യനുമായ ഹർമൻപ്രീത് കൗറിനെ പഞ്ചാബ് നാഷണൽ ബാങ്ക് തങ്ങളുടെ ആദ്യ വനിതാ ബ്രാൻഡ് അംബാസഡറായി നിയമിച്ചു.
'ബാങ്കിംഗ് ഓൺ ചാമ്പ്യൻസ്' എന്ന പ്രമേയത്തിൽ ബാങ്കിൻ്റെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ചാണ് പ്രഖ്യാപനം നടന്നത്. ബാങ്കിൽ താൻ 18 വയസ്സുമുതൽ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടെന്നും, ബ്രാൻഡ് അംബാസഡറാകാൻ കഴിഞ്ഞത് വലിയൊരു അംഗീകാരമാണെന്നും ഹർമൻപ്രീത് കൗർ പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച്, ഹർമൻപ്രീത് കൗറും മറ്റ് സീനിയർ ഉദ്യോഗസ്ഥരും ചേർന്ന് പിഎൻബിയുടെ പുതിയ നാല് സാമ്പത്തിക ഉൽപ്പന്നങ്ങൾ പുറത്തിറക്കി. ......
2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ. ......
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറവിൽ വ്യാപകമായി വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും വോട്ടർ പട്ടിക പരിഷ്കരണം സുതാര്യമാക്കണമെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ: സണ്ണി ലുക്കോസ് അഭിപ്രായപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടന്ന ജനാധിപത്യ സംരക്ഷണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു, സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
എറണാകുളം : വൈക്കം വിജയലക്ഷ്മി, ഗിന്നസ് പക്രു തുടങ്ങി 200ലേറെ ഭിന്നശേഷി കലാകൃത്തുക്കള്‍ പങ്കെടുക്കുന്നു പ്രവേശനം സൗജന്യംജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ (ഡിടിപിസി), കേരള ചേംബര്‍ ഓഫ് കോമേഴ്സ്, ലയണ്‍സ് ക്ലബ് എറണാകുളം ഡിസ്ട്രിക്റ്റ്, നഗരത്തിലെ കോളജുകള്‍ എന്നീ സ്ഥാപനങ്ങളും സംഘടനകളുമായി സഹകരിച്ചാണ് പരിപാടിമുത്തൂറ്റ് ഫിനാന്‍സ്, ആസ്റ്റര്‍ മെഡിസിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണ
ഡിസംബര്‍ 3ലെ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം 200-ലേറെ ഭിന്നശേഷി കലാകൃത്തുക്കളുടെ സംഗീത, നൃത്ത, ഹാസ്യപരിപാടികളോടെ ആഘോഷിക്കാന്‍ കൊച്ചി. 2025 ഡിസംബര്‍ 5-ന് കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നക്കുന്ന 'ഫ്ളൈവിംഗ്സ് മെഗാഷോ 2025 പരിപാടി വൈകീട്ട് 4ന് ആരംഭിക്കുമെന്ന് സംഘാടകരായ ഫ്ളൈവിംഗ്സ് മെഗാഷോ ഇവന്റ്സ് ഡയറക്ടറും ഭിന്നശേഷിക്കാരനുമായ സൈമണ്‍ ജോര്‍ജ് അറിയിച്ചു. ......